കാമത്തിൽ തുടച്ചു മാറ്റപ്പെടുന്ന കുരുന്നുകൾ
മകനെ കഴുത്ത് ഞെരിച്ചും, വെട്ടിമാറ്റി കത്തിച്ചതും ഒരു കഥപറയുന്ന ലാഘവത്തോടെ പറയുന്ന ഒരമ്മ. പത്തുമാസം ചുമന്നു നൊന്ത് പ്രസവിച്ച ഒരമ്മയ്ക്കു ഇത് സാധിക്കുമോ ??? പേറ്റുനോവ് തരുന്ന ആത്മബന്ധത്തേക്കാൾ വലുതാണോ പ്രണയവും കാമവും തരുന്ന സുഖം ??. ലോകത്തിലെ ഏറ്റവും വലിയ വേദന സഹിച്ചു, സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് ഓരോ അമ്മയും ഒരു കുഞ്ഞിന് ജന്മം നൽകുന്നത്. അവൻ ഉദരത്തിൽ ഉരുവാകുമ്പോൾ മുതൽ ഓരോ അമ്മയും സ്വപ്‌നങ്ങൾ കാണാൻ തുടങ്ങും, പിന്നെയുള്ള പത്തുമാസങ്ങൾ ആ കുഞ്ഞിനു വേണ്ടി മാത്രമുള്ളതാണ്, അങ്ങനെ സ്വപ്നങ്ങൾകണ്ടും , താലോലിച്ചും ജീവൻ നൽകിയ സ്വന്തം കുഞ്ഞിന്റെ ജീവനെടുക്കുമ്പോൾ, അമ്മയെന്ന വികാരത്തെക്കാൾ നിനക്ക് വലുത് നിന്റെ പ്രണയവും കാമവുമാണോ ??. ഒരിക്കൽ പോലും നിന്റെ മനസ്സും കൈയും വിറച്ചില്ലേ ഇതുചെയ്യുമ്പോൾ ??? ശ്വാസംകിട്ടാതെ പിടയുമ്പോളും നീ ആഞ്ഞാഞ്ഞു വെട്ടുമ്പോളും നിന്റെ കണ്ണുകളിലേക്ക് നോക്കികാണില്ലേ അവൻ?? സ്നേഹത്തിൽ ചാലിച്ചു നീ അവനു എത്ര ഉരുളകൾ കൊടുത്തിട്ടുണ്ടാവും നിന്റെ കൈകൾ കൊണ്ട്, ആ വിരലുകളിൽ പിടിച്ചവൻ അരുതേന്ന് യാചിച്ചിട്ടുണ്ടാവില്ലേ??അവസാനം അവൻ പിടഞ്ഞു തീരുമ്പോളും അവന്റെ വായിൽ നിന്നും വന്ന വാക്ക്, അവൻ ആദ്യമായി പറഞ്ഞ "അമ്മ " എന്ന വാക്കുതന്നെയാകില്ലേ ??
അമ്മയ്ക്ക് പകരം അമ്മ മാത്രമെന്നത് ഇന്ന് പഴമൊഴി മാത്രമാകുന്നു. നിന്റെ സുഖത്തിന് വേണ്ടി, നിന്റെ അവിഹിതം പുറത്താകാതെയിരിക്കാൻ വേണ്ടി നീ ഇല്ലായ്മ ചെയ്തത് നിന്റെ തന്നെ ജീവന്റെ ഒരു ഭാഗത്തെയല്ലേ ?? നിന്നിലെ സ്ത്രീയെ പൂർണതയിൽ എത്തിച്ചത് അവനല്ലേ ??, നിന്റെ മാറിലെ ചൂടിലല്ലേ അവൻ വളർന്നത് ?? നിന്റെ കൈകളിൽ പിടിച്ചല്ലേ അവൻ നടക്കാൻ പഠിച്ചത്??? അവൻ ആദ്യം കണ്ട ലോകവും അമ്മയെന്ന നിന്നെ തന്നെയല്ലേ ?? നിന്റെ പ്രാണനല്ലായിരുന്നോ അവൻ ?? നിന്നിലെ കാമത്തിന്, നിന്നിലെ പ്രണയത്തിന്, നിന്നിലെ ദേഷ്യത്തിന്, നിന്നിലെ മനസികനിലയ്ക്ക് നീ നിന്റെ പ്രാണനേക്കാൾ വില കൊടുത്തു, അവിടെ നിന്നിലെ അമ്മ, നിന്നിലെ മാതൃത്വവും ഇല്ലാതെയായി.
ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി, ഒരു നിമിഷത്തെ ദേഷ്യത്തിന് വേണ്ടി നീ തകർത്തത് വലിയൊരു വിശ്വാസമാണ്. " ലോകം മുഴുവൻ തള്ളിയാലും, ആരൊക്കെ എതിരിടാൻ വന്നാലും അമ്മച്ചിറകിൽ സുരക്ഷിതനാണ് , അമ്മ കൂടെയുണ്ടാവും എന്ന വലിയൊരു വിശ്വാസം ". നീയിനി സമാധാനത്തോടെ ഉറങ്ങില്ല ഒരു ദിനവും, ഇനി നിന്നിൽ കാമവും പ്രണയവുംമുണ്ടാകുമ്പോൾ പിടഞ്ഞു തിരുന്ന നിന്റെ കുഞ്ഞിന്റെ മുഖമാകും നിനക്കു ചുറ്റും, നീ എന്തിനു വേണ്ടി ആ കുരുന്നിനെ തുടച്ചു നീക്കിയോ അത് തന്നെ നിന്നെ, നിന്റെ ചിന്തകളെ, നിന്റെ ജീവിതത്തെ നശിപ്പിക്കും.
ഇനിയുമുണ്ട് നമ്മുടെ ഇടയിൽ പല അനുശാന്തിയും, ജയ്മോളും. ഇനിയെങ്കിലും നിന്റെയൊക്ക കണ്ണുകളിൽ വെളിച്ചം വീശട്ടെ, നിന്റെ കുരുന്നിനെ ബലികൊടുത്തു നീയൊന്നും ഒന്നും ഒന്നും നേടാൻ പോകുന്നില്ല.
എന്നാലും മനസ്സിൽ നിന്നോട് ചോദിയ്ക്കാൻ ഒരു ചോദ്യം....
" സ്വന്തം പ്രാണന്റെ നെഞ്ചിലേക്ക് കത്തി കയറ്റുമ്പോൾ, അവൻ ശ്വാസത്തിനായി പിടഞ്ഞപ്പോൾ ഒരുവട്ടമെങ്കിലും നിന്റെ മാതൃത്വo പിടച്ചില്ലേ ??"
ഷീനു

This comment has been removed by a blog administrator.
ReplyDeleteഅമ്മയെന്ന പുണ്യത്തിന് കളങ്കം ചാർത്തുന്നവർ.
ReplyDeleteഅതേ ബ്രോ... 😢
Delete