മാനസിക നിലയങ്ങൾ
"അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പോ കല്യാണം മകര മാസത്തിൽ വേലികെട്ടിയിട്ട് അപ്പൊക്കല്യാണം " മധ്യപ്രദേശിലെ ഇൻഡോർ എന്ന സ്ഥലത്തിലെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ക്ലാസ്സിന്റെ ഭാഗമായി ചെന്നപ്പോൾ ആദ്യം കേട്ടത് ഇതാണ്, ഇവിടെ ആരാണ് മലയാളം പാട്ടുകൾ പാടുന്നത് എന്നറിയാൻ ഭയങ്കര ആകാംഷ, ആദ്യമായി ചെന്ന ഞങ്ങളുടെ കണ്ണുകളിലെ ആകാംഷ തിരിച്ചറിഞ്ഞു അവിടുത്തെ നഴ്സിംഗ് സുപ്രണ്ടന്റ് പറഞ്ഞു നിങ്ങള്ക്ക് മുൻപ് വന്നു പോയ നിങ്ങളുടെ ചേച്ചിമാർ ആണ് അവളെ ഇത് പഠിപ്പിച്ചത്... ആരാണവൾ അറിയാൻ ഒരു ആഗ്രഹം.... അൽക്ക, 18 വയസ്സ് മാത്രമുള്ള കൊലുന്നനെയുള്ള ഒരു പെൺകുട്ടി, കേസ്ഷീറ്റ് പഠിച്ചു, ബലാത്സംഗം ചെയ്യപ്പെട്ട് മാനസികനില തെറ്റിയ ഒരു പെൺകുട്ടി. ഏകദേശം ഒരുമാസത്തോളം ഞങ്ങൾ ആ അന്തേവാസികളുടെ കൂടെ ഉണ്ടായിരുന്നു... ഒരു ദിവസം കയ്യിൽ വലിയൊരു കല്ലുമായി വാച്ച്മാനെ എറിയാൻ ഓടിക്കുന്ന ഭാരതിയുടെ മുൻപിൽ ചെന്ന്പെട്ടു, ആണുങ്ങളോട് തീരാത്ത പകയുമായി ജീവിക്കുന്ന ഭാരതി, ഭർത്താവ് മറ്റുള്ളവർക്ക് കാഴ്ചവെച്ചത് നിമിത്തം മനസിന്റെ നിയന്ത്രണം നഷ്ടമായവൾ, ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് മുകളിൽ കൂടെ ഇന്ദിരാഗാന്ധി പോകുമ്പോൾ വെടിവെച്...




